മാലിദ്വീപില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ യോ​ഗ പരിപാടിക്കിടെ ആക്രമണം; അടിച്ചോടിച്ച് പ്രതിഷേധക്കാർ; നിരവധി പേർക്ക് പരിക്ക്

0

 
മാലി: മാലിദ്വീപില്‍ ലോക യോ​ഗാദിന പരിപാടിക്കിടെ ആക്രമണം. ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗാദിന പരിപാടിക്കെത്തിയവരെ ഒരുസംഘം പ്രതിഷേധക്കാര്‍ അടിച്ചോടിച്ചു. 

യോഗാഭ്യാസം നടക്കുന്നതിനിടെ വടികളുമായി എത്തിയ സംഘം യോഗ ചെയ്യുന്നവരെ മര്‍ദിക്കുകയായിരുന്നു. മാലിദ്വീപ് നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.  

ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ച ശേഷമാണ് അക്രമി സംഘം മടങ്ങിയത്. തീവ്ര നിലപാടുള്ള സംഘടനകളാണ് അക്രമണത്തിന് പിന്നിലെന്ന് മാലിദ്വീപ് സര്‍ക്കാര്‍ പറഞ്ഞു. സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും സർക്കാർ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here