കോട്ടപ്പടിയെ വിറപ്പിച്ച് ഒറ്റയാന്റെ വിളയാട്ടം

0

കോതമംഗലം: കോട്ടപ്പടിയെ വിറപ്പിച്ച് ഒറ്റയാന്റെ വിളയാട്ടം.മധൃവയസ്‌കൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്.ബൈക്ക് മറിച്ചിട്ടും വീടുകളുടെ സിറ്റൗട്ടുകൾ സ്ഥാപിച്ചിരുന്ന പടതകൾ നശിപ്പിച്ചും കാർഷികവിളകൾ പിഴുതെറിഞ്ഞും രോക്ഷപ്രകടനം. ഞെട്ടൽ വിട്ടൊഴിയാതെ കുടുംബങ്ങൾ.

ഇന്നലെ അർത്ഥരാത്രിയോടുത്താണ് സംഭവം.വാവേലി ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിലാണ് ആന ആദ്യം എത്തിയത്.പട്ടിയുടെ കുരകേട്ടാണ് വീട്ടുകാർ എഴുന്നേൽക്കുന്നത്.പിന്നാലെ കേട്ടത് ആനയുടെ ചിഹ്നം വിളി.ഇതോടെ വീട്ടുകാർ ഭയവിഹ്വലരായി.ഇടക്ക് ആന ഭീത്തിയിൽ കൂത്തിയെന്ന് ഇവർക്ക് മനസ്സിലായി.ഇതോടെ ഭയാശങ്കൾ ഇരട്ടിയായി.പുലർച്ചെ 12 മുതൽ ഏതാണ്ട് 1 മണിവരെ ആന ഇടയ്ക്കിടെ ചിഹ്നം വിളിച്ച്,വീടിന് ചുറ്റും ഓടി നടക്കുകയായിരുന്നു.ഒറ്റക്കൊമ്പന്റെ പരാക്രമം സൃഷ്ടിച്ച് ഞെട്ടലിൽ നിന്നും ഇതുവരെ കുടുംബാംഗങ്ങൾ മുക്തരായിട്ടില്ല.

ഇവിടെ നിന്നും 500 മീറ്റർ മാത്രം അകലെയുള്ള കാരവള്ളി രാധാകൃഷ്ണന്റെ വീട്ടിലേക്കാണ് പിന്നീട് ആന എത്തിയത്.കൃഷിയിടത്തിൽ ആന കയറിയതായി മനസ്സിലായ രാധാകൃഷ്ണൻ ഓടിച്ചുവിടുന്നതിനായി ശ്രമിച്ചു.ഇതോടെ രോക്ഷകൂലനായ കൊമ്പൻ രാധാകൃഷ്ണന് നേരെ പാഞ്ഞടുക്കുകയായിരുന്നു.അപകടം തിരച്ചറിഞ്ഞ് രാധാകൃഷ്ണൻ വീട്ടിൽക്കയറി വാതിൽ അടച്ചു.മുറ്റത്തിരുന്ന ബൈക്ക് തട്ടിയിട്ടും സിറ്റൗട്ടിൽ കെട്ടിയിരുന്ന പടുത വലിച്ചുകീറി നശിപ്പിച്ചുമാണ് കൊമ്പൻ അരിശം തീർത്തത്.ഇതിന് ശേഷം സമീപത്തെ കാരവള്ളി മോഹനൻ,തൂപ്പനാട്ട് വേലായുധൻ എന്നിവരുടെ പുരയിടങ്ങളിലും ആന എത്തി.

വീടിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കോണി മറിച്ചിട്ടും സിറ്റൗട്ടിലെ പടുത കീറിയും കാർഷിക വിളകൾ നശിപ്പിച്ചും ഇവിടെയും കൊമ്പൻ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.മണിക്കൂറികൾക്കുശേഷം ആന വനത്തിലേക്ക് തിരകെ കയറിയതോടെയാണ് വീട്ടുകാരുടെ ഭീതി വിട്ടകന്നത്.
കഴിഞ്ഞ ദിവസം മേഞ്ചഷിന്റെ വീടിന്റെ മുകളിലേക്ക് ഈ കൊമ്പൻ മരംമറിച്ചിട്ടിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് ഇവിടെ എത്തിയ പ്രദേശവാസികൾ കാട്ടന ശല്യം പരിഹരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു.

ഇന്നലത്തേതിന് സമാനമായ ഭീതിജനകമായ അവസ്ഥയാണ് അന്നും മഞ്ചേഷും കുടുംബവും നേരിട്ടത്.രാത്രി 10 ണിയോടുകൂടിയാണ് വീടിന്റെ മുകളിലേക്ക് ആന മരം മറിച്ചിട്ടത്.വന അതിർത്തിയോട് ചേർന്നുള്ള അക്വാഷ്യ മരമാണ് വീടിന്റെ മുകളിലേക്ക് പതിച്ചത്. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയ ശേഷമാണ് പുലർച്ചെ 2 മണിയോടെ ജനക്കൂട്ടം വാഹനങ്ങൾ കൊണ്ടുപോകുന്നതിനായി വഴിമാറിയത്.

വീടുകൾക്ക് സമീപം 30 മീറ്റർ ദൂരത്തിൽ മരങ്ങൾ മുറിച്ചു മാറ്റാമെന്ന് വനം വകുപ്പ് നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ലന്നും ഇതാണ് വീടിന് മുകളിലേക്ക് മരം പതിക്കാൻ കാരണമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.ആർ ഡി യും തഹസീൽദാരും അടക്കമുള്ളവർ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാതെ പിരിയില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.ഡിഎഫ് ഒ കോറോണ പിടിപെട്ട് ആശുപത്രിയിലായതിനാലും റെയിഞ്ചോഫീസർ സ്ഥലത്തില്ലാത്തതിനാലും രാത്രി വിഷയത്തിൽ ചർച്ച സാധ്യമല്ലെന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം കണക്കിലെടുത്താണ് പുലർച്ചെ ജനക്കൂട്ടം പിരിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here