ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ ജനതാദള്‍ സെക്കുലര്‍ പിന്തുണക്കും

0

ബംഗളൂരു: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ ജനതാദള്‍ സെക്കുലര്‍ പിന്തുണക്കും. ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ പ്രധാനമന്ത്രിയും, ജനതാദള്‍ സെക്കുലറിന്റെ നേതാവുമായ എച്ച്ഡി ദേവഗൗഡയുമായി മര്‍മു രണ്ടുതവണ ഫോണില്‍ സംസാരിച്ചതായി കുമാരസ്വാമി അറിയിച്ചു. ബെംഗളൂരുവിലെത്തി അദ്ദേഹത്തെ നേരില്‍ കാണാനും, പിന്തുണ തേടാനും അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വിജയിക്കാനുള്ള പിന്തുണ അവര്‍ക്ക് മുന്‍കൂട്ടി തന്നെ ലഭിച്ചിട്ടുണ്ട്. എങ്കില്‍ കൂടി അവര്‍ ഞങ്ങളുടെ പിന്തുണ തേടി. ഇത് അവരുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു.

ഇതേസമയം, ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായിരുന്ന ദ്രൗപതി മുര്‍മുവിന് പിന്തുണയറിയിച്ചതോടെ ജെഡിഎസിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply