100 വിക്കറ്റും 100 സിക്‌സും; നേട്ടം തൊടുന്ന ആദ്യ ടെസ്റ്റ് താരമായി ബെന്‍ സ്റ്റോക്ക്‌സ് 

0

 
ഹെഡിങ്‌ലേ: 100 സിക്‌സും 100 വിക്കറ്റും നേടുന്ന ആദ്യ ടെസ്റ്റ് താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടറും ടെസ്റ്റ് ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്ക്‌സ്. ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സിക്‌സ് പറത്തിയതോടെയാണ് സ്‌റ്റോക്ക്‌സിന്റെ പേരിലേക്ക് അപൂര്‍വ നേട്ടം എത്തിയത്. 

ഹെഡിങ്‌ലേയില്‍ ഒന്നാം ഇന്നിങ്‌സില്‍ 13 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത് സ്റ്റോക്ക്‌സ് മടങ്ങി. രണ്ട് ഫോറും ഒരു സിക്‌സുമാണ് ഇവിടെ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്ന് വന്നത്. 81 ടെസ്റ്റില്‍ നിന്ന് 177 വിക്കറ്റാണ് സ്‌റ്റോക്ക്‌സ് വീഴ്ത്തിയത്. ഇക്കണോമി 3.29. 

55-6ലേക്ക് ഇംഗ്ലണ്ടിന്റെ തകര്‍ത്തിടാന്‍ ബോള്‍ട്ടിന് കഴിഞ്ഞു
ബാറ്റിങ് തകര്‍ച്ച നേരിട്ടിടത്ത് നിന്ന് തിരികെ കയറുകയാണ് ഇംഗ്ലണ്ട്. 55 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 148 റണ്‍സോടെ ബെയര്‍‌സ്റ്റോയും 92 റണ്‍സോടെ ഒവേര്‍ട്ടനും ബാറ്റ് ചെയ്യുന്നു. 
ബോള്‍ട്ടിന്റെ ഫസ്റ്റ് സപെല്ലാണ് ഇംഗ്ലണ്ടിന്റെ മുന്‍നിരയെ രണ്ടാം ദിനം വിറപ്പിച്ചത്. 55-6ലേക്ക് ഇംഗ്ലണ്ടിന്റെ തകര്‍ത്തിടാന്‍ ബോള്‍ട്ടിന് കഴിഞ്ഞു. അലക്‌സ് ലീസ്, സാക്ക് ക്രൗലി, എലെ പോപ്പ് എന്നിവരെ ബോള്‍ട്ട് തുടരെ മടക്കുകയായിരുന്നു. 

Leave a Reply