ഭര്‍ത്താവിനെ കാമുകന്റെയും കൂട്ടുകാരുടെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്‌റ്റില്‍

0

ഹൈദരാബാദ്‌: ഭര്‍ത്താവിനെ കാമുകന്റെയും കൂട്ടുകാരുടെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്‌റ്റില്‍ . തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ്‌ സംഭവം. സിദ്ധിപ്പേട്ട്‌ സ്വദേശി കെ. ചന്ദ്രശേഖര്‍ (24) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ശ്യാമള (19), കാമുകന്‍ ശിവകുമാര്‍ (20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്‌, രഞ്‌ജിത്ത്‌, ബന്ധുക്കളായ സായ്‌ കൃഷ്‌ണ, ഭാര്‍ഗവ്‌ എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിവാഹം കഴിഞ്ഞ്‌ 36-ാം ദിവസമായിരുന്നു കൊലപാതകം. ഏപ്രില്‍ 28നു നടന്ന കൊലപാതകം പത്തു ദിവത്തിനു ശേഷമാണു പുറംലോകമറിയുന്നത്‌. ചന്ദ്രശേഖര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ്‌ ശ്യാമള ബന്ധുക്കളോട്‌ പറഞ്ഞിരുന്നത്‌. ചന്ദ്രശേഖറിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ അറസ്‌റ്റ്‌. ഭര്‍ത്താവിനെ കഴുത്ത്‌ ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ശ്യാമള പോലീസിനോടു സമ്മതിച്ചു.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ:
കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്യാമളയും ശിവകുമാറും പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന്‌ ഈ വര്‍ഷം മാര്‍ച്ച 23ന്‌ ചന്ദ്രശേഖറിനെ വിവാഹം ചെയ്യേണ്ടിവന്നു. ഇതിനുശേഷവും ശിവകുമാറുമായുള്ള ബന്ധം ശ്യാമള തുടര്‍ന്നു. ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പദ്ധതികളും അവര്‍ ആസൂത്രണം ചെയ്‌തു. ഏപ്രില്‍ 19ന്‌ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തില്‍ ചികിത്സതേടിയ ചന്ദ്രശേഖര്‍ രക്ഷപ്പെട്ടു.
ഏപ്രില്‍ 28നായിരുന്നു അടുത്ത ശ്രമം. ഇതിന്റെ ഭാഗമായി തന്നെയും കൂട്ടി ക്ഷേത്രത്തില്‍ പോകാന്‍ ചന്ദ്രശേഖറിനോട്‌ ശ്യാമള ആവശ്യപ്പെട്ടു. വഴിമധ്യേ മുന്‍കൂട്ടി നിശ്‌ചയിച്ച പ്രകാരം ഇവര്‍ സഞ്ചരിച്ച ബൈക്ക്‌, ശിവകുമാറും കൂട്ടാളികളും കാറിലെത്തി തടഞ്ഞു. ഇവര്‍ മര്‍ദിച്ച്‌ അവശനാക്കിയ ചന്ദ്രശേഖറിനെ ശ്യാമള കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു.

Leave a Reply