പനമരം: ബന്ധുവീട്ടില്‍വച്ചു ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍വയല്‍ അബൂബക്കര്‍ സിദ്ദീഖിന്റെ(28) ഭാര്യ നിത ഷെറിനാണ്(22) പനമരം കുണ്ടാല മൂനാംപ്രവന്‍ അബ്‌ദുല്‍റഷീദിന്റെവീട്ടില്‍ മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം അബൂബക്കര്‍ സിദ്ദീഖ് സഹോദരന്‍ മുഖേനയാണ് പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് രണ്ടു വയസ്സുള്ള കുട്ടിക്കൊപ്പം ദമ്പതികള്‍ കുണ്ടാലയിലെത്തിയത്. നിതയുടെ ബന്ധുവായ അബ്‌ദുള്‍ റഷീദിന്റെ വീടിന്റെ മുകള്‍നിലയിലാണ് ദമ്പതികള്‍ ഉറങ്ങാന്‍കിടന്നത്. അബൂബക്കര്‍ സിദ്ദീഖിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു.