അഫ്ഗാനിസ്ഥാനിൽ നിന്നു സംപ്രേഷണം നടത്തുന്ന ടിവി ചാനലുകളിലെ വനിതാ അവതാരകർ മുഖം മറച്ചിരിക്കണമെന്നു രാജ്യത്തെ ടിവി ചാനലുകളോടു താലിബാൻ നിർദേശിച്ചു

0

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ നിന്നു സംപ്രേഷണം നടത്തുന്ന ടിവി ചാനലുകളിലെ വനിതാ അവതാരകർ മുഖം മറച്ചിരിക്കണമെന്നു രാജ്യത്തെ ടിവി ചാനലുകളോടു താലിബാൻ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന നിർദേശം വന്നു ദിവസങ്ങൾക്കകമാണു നിയമം ടിവി ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.
എന്നാൽ, ഇതു നിയമമല്ല നിർദേശം മാത്രമാണെന്നു വിശദീകരിച്ച താലിബാൻ വക്താവ് ചാനലുകളെല്ലാം ഈ നിർദേശം സന്തോഷപൂർവം സ്വീകരിച്ചതായും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here