ബിവറേജസ്‌ കോര്‍പ്പറേഷന്‍ നേരത്തേ അടച്ചുപൂട്ടിയ മദ്യശാലകള്‍ പുതിയ മദ്യനയത്തിന്റെ ഭാഗമായി വീണ്ടും തുറക്കുന്നു

0

തിരുവനന്തപുരം: ബിവറേജസ്‌ കോര്‍പ്പറേഷന്‍ നേരത്തേ അടച്ചുപൂട്ടിയ മദ്യശാലകള്‍ പുതിയ മദ്യനയത്തിന്റെ ഭാഗമായി വീണ്ടും തുറക്കുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ എണ്ണം വ്യക്‌തമാക്കിയിട്ടില്ലെങ്കിലും 68 മദ്യശാലകള്‍ വീണ്ടും തുറക്കാന്‍ കഴിയുമെന്നാണു ബെവ്‌കോ പറയുന്നത്‌. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ പൂട്ടിയതും ദേശീയപാതയോരത്തുനിന്നു മാറ്റേണ്ടിവന്നവയുമായ മദ്യവില്‍പനശാലകളാണ്‌ വീണ്ടും തുറക്കുന്നത്‌.
തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്‌-6, മലപ്പുറം-3, കോഴിക്കോട്‌-6, വയനാട്‌-4, കണ്ണൂര്‍-4, കാസര്‍ഗോഡ്‌-2 എന്നിങ്ങനെയാകും മദ്യശാലകള്‍ വീണ്ടും തുറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here