വളർത്തു മൃഗങ്ങളെ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും. നായകളുടെ രസകരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറൽ ആകാറുണ്ട്

0

വളർത്തു മൃഗങ്ങളെ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും. നായകളുടെ രസകരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറൽ ആകാറുണ്ട്. മൂന്ന് കടുവക്കുട്ടികൾക്കിടയിൽ ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

മൃഗശാലയിൽ അമ്മ കടുവ ഉപേക്ഷിച്ച മൂന്ന് കടുവക്കുട്ടികളെ ലാബ്രഡോർ നായ പരിപാലിക്കുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞുങ്ങളും അവരുടെ വളർത്തമ്മയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നതെന്ന് ചിലർ കമന്റ് ചെയ്തു.

ചൈനയിൽ ചിത്രീകരിച്ച വീഡിയോയിൽ കടുവക്കുട്ടികൾ നായയ്ക്ക് ചുറ്റും കളിക്കുന്നത് കാണാം. ഈ കുഞ്ഞുങ്ങളുടെ അമ്മ കടുവ ജനിച്ചയുടനെ ഇവയ്ക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ചതായും വീഡിയോയിൽ പറയുന്നു.

എ പീസ് ഓഫ് നേച്ചർ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവർ അവരുടെ പുതിയ അമ്മയെ സ്നേഹിക്കുന്നു.. അവരെ വളരാൻ അനുവദിക്കുക,” ഒരാൾ കമന്റ് ചെയ്തു. “കടുവയും നായയും. വ്യത്യസ്‌ത ഇനങ്ങളാണെങ്കിലും സ്‌നേഹം അതേപടി നിലനിൽക്കുന്നു,” മറ്റൊരാൾ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here