കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടി റെയിൽവേ പൊലീസ്. സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദമ്പതികൾ മറന്നുവച്ച ബാഗാണ് ഇയാൾ മോഷ്ടിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൾ സലാം (56) ആണ് അറസ്റ്റിലായത്. പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ റെയിൽവേ പൊലീസ് വലയിലാക്കി.
റെയിൽവേ പൊലീസിന് ലഭിച്ച പരാതിയിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.