ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

0

സലാല: ഒമാനിൽ വാഹനാപകടത്തിൽ പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. കായംകുളം ചേപ്പാട് പള്ളിത്തേക്കാത്തിൽ ഷേബ മേരി തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

ഒമാനിലെ ഹൈമയിൽ ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പെരുന്നാൾ അവധിക്ക് ദുബൈയിൽനിന്ന് സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. ദുബൈയിൽ നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നിസ്‌വ ആശുപതിയിലേക്ക് മാറ്റി. യുവതിയുടെ പിതാവിന്റെ സഹോദരനായ മാത്യൂസ് ഡാനിയൽ സലാലയിലുണ്ട്. മരിച്ച യുവതിയുടെ മ്യതദേഹം ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here