മലയാളി വീട്ടമ്മ ലണ്ടനിൽ പൊള്ളലേറ്റ് മരിച്ചു; നിഷക്ക് പൊള്ളലേറ്റത് ഭക്ഷണം പാകംചെയ്യുന്നതിനിടെ

0

എൻഫീൽഡ്: പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വനിത അന്തരിച്ചു. കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാർ (49) ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാചകം ചെയ്യുന്നതിനിടയിൽ ചൂടുള്ള എണ്ണ ദേഹത്തു വീണായിരുന്നു നിഷക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ നിഷ മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്തകുമാർ എംആർഐ സ്കാനിങ് ഡിപ്പാർട്മെന്റ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. വിദ്യാർഥികളായ സ്നേഹ (പ്ലസ് വൺ) ഇഗ്ഗി (9–ാം ക്ലാസ്സ്) എന്നിവർ മക്കളാണ്. മലയാളി കമ്മ്യുണിറ്റികളിലും പാരീഷിലും വളരെയേറെ ചേർന്നു നിന്നിരുന്ന കുടുംബമായിരുന്നു ശാന്തകുമാറിന്റെത്‌. എൻഫീൽഡിൽ എത്തിയിട്ട് 15 വർഷമായി.

നിഷയുടെ അകാല വേർപാടിൽ എൻഫീൽഡിലെ മലയാളി സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. സുഖപ്പെട്ടു വരുന്നുവെന്നു നിനച്ചിരിക്കെയായിരുന്നു മരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടിൽ നിന്നെത്തിക്കാനും അന്ത്യോപചാര ശുശ്രുഷകൾ നടത്തി എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കാനുമാണു കുടുംബം ആഗ്രഹിക്കുന്നത്

Leave a Reply