സൊമാലിയയുടെ പുതിയ പ്രസിഡന്‍റായി ഹസൻ ഷെയ്ഖ് മുഹമ്മദിനെ തെരഞ്ഞെടുത്തു

0

മൊഗാദിഷു: സൊമാലിയയുടെ പുതിയ പ്രസിഡന്‍റായി ഹസൻ ഷെയ്ഖ് മുഹമ്മദിനെ തെരഞ്ഞെടുത്തു. 2017 മുതൽ അധികാരത്തിലുള്ള മുഹമ്മദ് അബ്ദുല്ലഹി ഫര്‍മജോയെ അദ്ദേഹം പരാജയപ്പെടുത്തി. രാജ്യത്തെ എംപിമാർക്ക് മാത്രമാണ് വോട്ടവകാശം ഉണ്ടായിരുന്നത്.

സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ കാ​ര​ണം സൊ​മാ​ലി​യ​യി​ലെ 328 പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 214 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മു​ഹ​മ്മ​ദ് വി​ജ​യി​ച്ച​ത്. എ​തി​രാ​ളി​യാ​യ ഫാ​ർ​മ​ജോ​യ്ക്ക് 110 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. എം​പി​മാ​രി​ൽ ഒ​രാ​ൾ വോ​ട്ട് ചെ​യ്തി​ല്ല.

2012 നും 2017 ​നും ഇ​ട​യി​ൽ സൊ​മാ​ലി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട് ഹ​സ​ൻ ഷെ​യ്ഖ് മു​ഹ​മ്മ​ദ്. അ​ന്തി​മ ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മു​ഹ​മ്മ​ദ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here