‘എല്ലാം പ്ലാൻ ചെയ്തത് കാവ്യ മാധവൻ അടക്കമുള്ള മൂന്ന് സ്ത്രീകൾ; തെളിവുകൾ എല്ലാം പോലീസിന്റെ പക്കലുണ്ട്, മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉടൻ പുറത്ത് വരും’; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലിങ്ങനെ..

0

കൊച്ചി: നടി ആ ക്രമിക്കപ്പെട്ട കേസ് തുടരന്വേഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നടി കാവ്യാമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ദിലീപിൻറെ വീട്ടിൽ വെച്ചാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞദിവസം അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് പ്രമുഖരായവർ പങ്കെടുത്തു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സിനിമാ പ്രവർത്തകർ ഐക്യദാർഢ്യം അറിയിച്ച് നടത്തിയ ചടങ്ങിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും പങ്കെടുത്തിരുന്നു.

ഈ കേസി​ന്റെ കേസി​ന്റെ തുടക്കം മുതൽ ദിലീപിനെതിരെ സംസാരിച്ച വ്യക്തിയാണ് ബൈജു കൊട്ടാരക്കര. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ ബൈജു കൊട്ടാരക്കര നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്:

സാഗർ ദിലീപിൽ നിന്ന് പണം വാങ്ങിയതും കൂടുതൽ ചോദിച്ചപ്പോൾ ഉണ്ടായ തർക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പൾസർ സുനി ആർക്ക് കൊടുക്കാനാണ് പെൻഡ്രൈവും ആയി വന്നത് എന്നും ഇത് ആരുടെ കയ്യിലാണ് കൊടുക്കേണ്ടത് എന്നും ലക്ഷ്യ എന്ന സ്ഥാപനത്തിൽ ഇത് എങ്ങനെ എത്തി എന്നും ആരുടെ നിർദ്ദേശ പ്രകാരം എത്തിച്ചു എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. ദിലീപിൻറെ കേസിലെ മാഡം എന്ന് ഉദ്ദേശിക്കുന്നത് ശരിക്കും ആരെയാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളാണ് കിട്ടിയിട്ടുള്ളത്.

സംവിധായകൻ ബാലചന്ദ്രകുമാർ ഉള്ളപ്പോൾ ഒരു സ്ത്രീക്ക് വേണ്ടി ഇത് ചെയ്തതെന്ന് ദിലീപ് പറയുന്നു. അകത്തേക്ക് വിരൽചൂണ്ടി സംസാരിക്കുന്ന സമയത്ത് ആ മാഡം ദിലീപിൻറെ വീട്ടിലുണ്ടായിരുന്നു. അന്ന് ദിലീപിൻറെ വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് മാഡം .അവരെ വേറെ എവിടെയും തിരക്കേണ്ട കാര്യമില്ല. മാഡത്തിലേക്ക് കാര്യങ്ങൾ നീക്കിയപ്പോൾ കാവ്യമാധവൻ അടക്കമുള്ള മൂന്ന് സ്ത്രീകൾ ചേർന്നാണ് പിന്നീട് കാര്യങ്ങൾ പ്ലാൻ ചെയ്തത. അതിൻറെ തെളിവുകൾ പോലീസിന് വ്യക്തമായി കിട്ടിയിട്ടുണ്ട് .അതോടെ ഈ കേസ് തേച്ചുമായ്ച്ചു കളയാൻ പ്രതികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. അതിൻറെ ഫലം ആണ് എഡിജിപിയെ അടക്കം മാറ്റാനുള്ള ശ്രമം.

മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തുവരും .ആ മാഡം മുമ്പ് മൈലാഞ്ചിമൊഞ്ചുള്ളവീട് എന്ന ചിത്രത്തിൽ കാവ്യാ മാധവൻ നായിക ആയി വച്ചിരുന്നു.എന്നാൽ ജയറാം അതിനെ എതിർത്തതിനെത്തുടർന്ന് നായികയായി കാവ്യമാധവൻ വേണ്ട എന്നാണ് തീരുമാനിച്ചത് .തൻറെ നായികയായി കാവ്യ വേണ്ട എന്ന് ജയറാം പറയുകയായിരുന്നു അതിനുശേഷം മറ്റൊരു നായിക കാവ്യയ്ക്ക് പകരം വന്നു .കാവ്യാമാധവനെ മാറ്റിയതുകൊണ്ട് നടൻറെ കൈയും കാലും തല്ലി ഒടിക്കണമെന്ന് വരെ മാഡം പറഞ്ഞിരുന്നു .അത്ര ചങ്കൂറ്റത്തോടെ ആണ് ആ സ്ത്രീ അതൊക്കെ പറഞ്ഞത്.

അവരുടെ മനസ്സ് എന്തായിരിക്കണം ,ആ മാഡം പോലീസിൻറെ കയ്യിൽ അകപ്പെട്ടു എന്ന് ഉറപ്പാണ് .ഇനി അതും തേച്ചുമാച്ചു കളയാൻ ആണ് ചില ഉന്നതരുടെ ശ്രമം. അവർ നിയമത്തെ വെല്ലുവിളിക്കുകയാണ് .നാട്ടിലെ സമാധാനത്തെ ആണ് അവർ വെല്ലുവിളിക്കുന്നത് .ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ തീർച്ചയായും ജനങ്ങൾ തെരുവിലേക്കിറങ്ങും .നടിയ്ക്ക് മാത്രമല്ല ഏത് സ്ത്രീകൾക്ക് നീതി ലഭിക്കണം അതിൻറെ ആദ്യ ചുവടാണ് ഈ സമരം. അതിജീവിതകൊപ്പം ഉണ്ടാവുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്യുമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയായ ജസ്റ്റ്‌സ് ഹണി എം വര്‍ഗീസിനെ മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുകയാണ് ജനനീതിയെന്ന സംഘടന. മുമ്പ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ നടക്കുന്നത് ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനുമുളള ശ്രമം ആണെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും രാഹുൽ ചോദിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ:

ദിലീപ് ഈ കേസില്‍ യാതൊരു വിധത്തിലുളള ദുസ്വാധീനവും ചെലുത്തിയിട്ടില്ല. മാധ്യമങ്ങള്‍ അങ്ങനെ ഒരു അജണ്ട ഉന്നയിക്കുന്നത് മാത്രമാണ്. ജസ്റ്റിസ് ഹണി വര്‍ഗീസിനെ പോലെ നീതിന്യായ രംഗത്ത് ക്ലീന്‍ ഇമേജുളള ഒരു ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനും അവരുടെ ഭര്‍ത്താവിനെ വരെ ഇതിലേക്ക് വലിച്ചിഴക്കാനുളള മാധ്യമ-പോലീസ് ഗൂഢാലോചനയാണ് നടക്കുന്നത്.

ഇങ്ങനെയൊന്നും ചെയ്തത് കൊണ്ട് ഒരു കാര്യവും ഇല്ല. എഴുത്ത് എഴുതാന്‍ ആര്‍ക്കും അധികാരമുണ്ട്. പക്ഷേ ദിലീപിനെതിരെ നടക്കുന്ന നരനായാട്ടും ദിലീപിന് അനുകൂലമായി പറയുന്നവരെ കരിവാരി തേക്കാനുമുളള നീക്കവുമാണ് നടക്കുന്നത്. നാളെ നമ്മുടെ ആഗ്രഹം അനുസരിച്ച്‌ ജഡ്ജിമാരെ മാറ്റിയാല്‍ ഈ കേസില്‍ എതിര്‍ വിധി വന്നാല്‍ ദിലീപ് വേറെ ജഡ്ജിയെ വെക്കണം എന്ന് പറയുകയാണെങ്കില്‍ സമ്മതിക്കുമോ. ഒരു കേസില്‍ അനുകൂലമല്ലാത്ത വിധിയുണ്ടായാല്‍ ജഡ്ജിയെ കുറ്റം പറയുകയാണോ വേണ്ടത്

ജനനീതി സംഘടന സുപ്രീം കോടതി ജഡ്ജിന് കത്ത് നല്‍കുകയാണ് ചെയ്തിരിക്കുന്നത്, അല്ലാതെ പെറ്റീഷന്‍ നല്‍കുകയല്ല. ദിലീപിനേയും കാവ്യയേയും അമ്മയേയും മകളേയും വരെ കേസിലേക്ക് വലിച്ചിഴച്ച്‌ അധിക്ഷേപിക്കുകയും അവഹേളിക്കുകയാണ് ചെയ്യുന്നത്. ജഡ്ജിക്കെതിരെയല്ല ബൈജു പൗലോസിന് എതിരെയാണ് അന്വേഷണം വേണ്ടത്. കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയതായി സായ് ശങ്കര്‍ പറഞ്ഞിട്ട് അതില്‍ അന്വേഷണം നടന്നോ

ബൈജു പൗലോസിന് ഇവരില്‍ പലരുമായി ബന്ധമുണ്ടെന്നും ഫോണ്‍ പരിശോധിക്കണം എന്നും ദിലീപ് പറഞ്ഞിരുന്നു. എന്തേ പരിശോധിക്കാത്തത്. ദിലീപിന് എതിരെ നില്‍ക്കുന്ന വലിയൊരു മാഫിയ ഉണ്ട്. അവര്‍ സൈബര്‍ ഗുണ്ടകളെ ഇറക്കി ദിലീപിനെ അധിക്ഷേപിക്കുന്നു. അതോടൊപ്പം നടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. തങ്ങളെല്ലാം നടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് ദിലീപിനെ കള്ളക്കേസില്‍ കുടുക്കണം എന്ന് പറയുന്നതില്‍ എന്താണ് ന്യായം.

ജഡ്ജിയുമായി ആത്മബന്ധമെന്ന് ദിലീപിന്റെ അനിയന്‍ അനൂപ് പറയുന്നതെന്ന് പറഞ്ഞ് പുറത്ത് വിട്ട ചാനല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്ക് മലക്കം മറിഞ്ഞു. ആ ഓഡിയോ ആരുടേതാണെന്ന് പറയാനുളള ഉത്തരവാദിത്തം പോലീസിനും മാധ്യമങ്ങള്‍ക്കുമാണ്. ആ പിതൃശൂന്യ ഓഡിയോ ആരുടേതാണ് എന്ന് അറിയാനുളള അവകാശം നാട്ടുകാര്‍ക്കില്ലേ. അത് അനൂപിന്റേതാണ് എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. മാധ്യമങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ദിലീപ് വിരുദ്ധര്‍ക്ക് സാധിക്കുന്നു

കേരളത്തിലെ ജനങ്ങള്‍ക്ക് ജസ്റ്റിസ് ഹണി വര്‍ഗീസിനെ വിശ്വാസം തന്നെയാണ്. മുതിര്‍ന്ന സഖാവിന്റെ മകളാണ്. ചിന്താപരമായി ഇടതുപക്ഷക്കാരിയാണ്. താന്‍ അവരെ എതിര്‍ക്കുന്ന വ്യക്തിയാണ്. പക്ഷേ ഹണി വര്‍ഗീസിന് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പ്രോസിക്യൂഷന്‍ കയ്യില്‍ തെളിവുകളൊന്നും ഇല്ലാത്തപ്പോള്‍ നാടകം കളിക്കുകയാണ്. വലിയ ശബ്ദത്തില്‍ പല കാര്യങ്ങള്‍ പറയുന്നതും രാജി നാടകം നടത്തുന്നതും കയ്യില്‍ ഒന്നും ഇല്ലാത്തത് കാരണമാണ്.

ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിട്ട് എന്തുകൊണ്ട് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രോസിക്യൂഷന് പറയാന്‍ ഒന്നുമില്ല. മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഒരു അജണ്ട നടപ്പിലാക്കുക എന്നതാണ് പ്രോസിക്യൂഷന്റെ തന്ത്രം. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നുളളത് മാത്രമാണ്. ഇതൊരു ടാര്‍ഗറ്റഡ് ക്യാംപെയ്ന്‍ ആണ്’. അദ്ദേഹം പറഞ്ഞു.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലെത്തി.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം ദിലീപിന്റെ വീട്ടിലെത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, ആലുവ ‘പത്മസരോവരം’ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ഇവിടെ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കം.

നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനൽകി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

നടിയെ പീ‍ഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിന‌ു ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.

Leave a Reply