സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു.

0

ന്യൂഡല്‍ഹി: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. മൊത്തം 685 ഉദ്യോഗാർഥികൾക്കു യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വർമയ്ക്കാണ്. ആദ്യ നൂറിൽ ഒൻപതു മലയാളികളുമുണ്ട്.

21–ാം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25–ാം റാങ്ക് ലഭിച്ചു. വി. അവിനാശ്–31, ജാസ്മിന്‍– 36 റാങ്കുകൾ നേടി. പ്രധാന റാങ്കുകൾ നേടിയ മറ്റു മലയാളികൾ– ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു–76.

LEAVE A REPLY

Please enter your comment!
Please enter your name here