നാടിനെ ഞെട്ടിച്ച് വീണ്ടും ഒരു മോഡലിന്റെ മരണം കൂടി

0

കൊൽക്കത്ത: നാടിനെ ഞെട്ടിച്ച് വീണ്ടും ഒരു മോഡലിന്റെ മരണം കൂടി. ബംഗാളിൽ പതിനെട്ടുകാരിയായ സരസ്വതി ദാസിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചയ്ക്കിടെ ബംഗാളിൽ മരിക്കുന്ന നാലാമത്തെ മോഡലാണ് സരസ്വതി. മേക്കപ്പ് ആർട്ടിസ്റ്റുകൂടിയായ യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ബേഡിയഡാങ്കയിലെ കസബ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. വിവിധ പ്രോഗ്രാമുകളിൽ മോഡലായി സരസ്വതി വേഷമിട്ടിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുവശങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

അടുത്തിടെ മരിച്ച മൂന്ന് മോഡലുകളുമായി സരസ്വതിക്ക് ബന്ധമുണ്ടോ എന്നകാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. മഞ്ജുഷ നിയോഗി, ബിദിഷ ഡേ മജുംദാർ, പല്ലബി ഡേ എന്നിവരെയാണ് രണ്ടാഴ്ചക്കിടെ മരിച്ചനിലയിൽ കണ്ടെത്തിയത്.

അമ്മയും ബന്ധുവും ജോലിക്ക് പോയ സമയത്താണ് സരസ്വതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സരസ്വതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് വരികയാണ്. സരസ്വതിയുടെ പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here