ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

0

ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 32.5 കോടി വിലമതിക്കുന്ന 61.5 കിലോ സ്വർണം പിടിച്ചെടുത്തു. ‘ഗോൾഡൻ ടാപ്പ്’ എന്ന പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് നടത്തിയ ഓപ്പറേഷനിലാണ് സ്വർണം പിടികൂടിയത്.

ഇറക്കുമതി ചെയ്ത ട്രയാംഗിൾ വാൽവുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. റവന്യൂ ഇന്‍റലിജൻസ് എയർ കാർഗോ കോംപ്ലക്സിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സ്വർണം ചൈനയിലെ ഗ്വാങ്ഷൗവിൽ നിന്ന് ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here