രാ​ജ​സ്ഥാ​ൻ വീ​ണു; ഒ​ന്നാ​മ​നാ​യി ഗു​ജ​റാ​ത്ത്

0

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് മി​ന്നും ജ​യം. 37 റ​ണ്‍​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് ഹാ​ർ​ദി​ക്കും ടീ​മും നേ​ടി​യ​ത്. ഇ​തോ​ടെ ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ഗു​ജ​റാ​ത്ത് സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ഗു​ജ​റാ​ത്ത് നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ണ്‍​സ്. രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ൺ​സ്.

ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 193 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന് ഓ​പ്പ​ണ​ർ ജോ​സ് ബ​ട്ട്ല​ർ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. അ​തേ​സ​മ​യം ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​യി. 24 പ​ന്തി​ൽ 54 റ​ണ്‍​സെ​ടു​ത്ത ബ​ട്ട്ല​റെ ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ ആ​ണ് വീ​ഴ്ത്തി​യ​ത്. ബ​ട്ട്ല​റാ​ണ് രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ പി​ന്നീ​ട് ആ​ർ​ക്കും കാ​ര്യ​മാ​യ സം​ഭ​വ​ന ന​ൽ​കാ​ൻ ആ​യി​ല്ല. ബ​ട്ട്ല​ർ​ക്കു പു​റ​മേ സ​ഞ്ജു സാം​സ​ണ്‍ (11), ഷി​മ്രോ​ണ്‍ ഹെ​റ്റ്മെ​യ​ർ (18), റ​യാ​ൻ പ​രാ​ഗ് (18), ജെ​യിം​സ് നീ​ഷാം (17) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രാ​ജ​സ്ഥാ​ൻ ബാ​റ്റ​ർ​മാ​രെ ഗു​ജ​റാ​ത്ത് വീ​ഴ്ത്തി.

യാ​ഷ് ദ​യാ​ലും ലോ​ക്കി ഫെ​ർ​ഗൂ​സ​ണും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്തി​നെ നാ​യ​ക​ൻ ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. ഓ​പ്പ​ണ​റു​മാ​രാ​യ മാ​ത്യു വെ​യ്ഡും (12), ശു​ഭ്മാ​ൻ ഗി​ല്ലും (13) ഇ​ന്ന് നി​രാ​ശ​പ്പെ​ടു​ത്തി. വി​ജ​യ് ശ​ങ്ക​റും (2) വേ​ഗം പ​വ​ലി​യ​ൻ ക​യ​റി. ഇ​തോ​ടെ ഹാ​ർ​ദി​ക് ടീ​മി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു.

ഹാ​ർ​ദി​ക്ക് അ​ഭി​ന​വ് മ​നോ​ഹ​റെ ഒ​പ്പം ചേ​ർ​ത്ത് 86 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. 28 പ​ന്തി​ൽ 43 റ​ണ്‍​സെ​ടു​ത്ത് അ​ഭി​ന​വ് പു​റ​ത്താ​യി. പി​ന്നാ​ലെ എ​ത്തി​യ ഡേ​വി​ഡ് മി​ല്ല​റും വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

14 പ​ന്തി​ൽ 31 റ​ണ്‍​സു​മാ​യി മി​ല്ല​ർ പു​റ​ത്താ​കാ​തെ നി​ന്നു. 52 പ​ന്തി​ൽ നാ​ല് സി​ക്സും എ​ട്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 87 റ​ണ്‍​സു​മാ​യി ഹാ​ർ​ദി​ക്കും ക്രീ​സി​ൽ ഉ​റ​ച്ചു നി​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here