റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ ബൈക്ക് കനാലിൽ വീണു; മലയാറ്റൂർ ഡ്യൂട്ടിക്ക് പോയ പെരുമ്പാവൂരിലെ ഗ്രേഡ് എസ്.ഐ മരിച്ചു; അപകടം ഐമുറിയിൽ

0

പെരുമ്പാവൂർ: പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. കുറുപ്പംപടി സ്വദേശി രാജു ജേക്കബ് ആണ് മരിച്ചത്. കിഴക്കേ ഐമുറിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മലയാറ്റൂരിലേക്ക് ഡ്യൂട്ടിക്ക് പോകുംവഴിയാണ് അപകടം നടന്നത്.

പൊട്ടിപൊളിഞ്ഞ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിയുകയായിരുന്നു. അപകടം നേരിൽ കണ്ട നാട്ടുകാർ രാജുവിനെ കരക്കെത്തിച്ചു. പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവൻ നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here