തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾക്കിടെയാണ് പുതിയ തീരുമാനം. രോഗികൾ കുറഞ്ഞതോടെ മാസ്ക് ധരിക്കാതിരിക്കുന്നതിന് പിഴയൊടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാടും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്തും മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.