ത​ന്നെ പു​റ​ത്താ​ക്കാ​ൻ അ​ധി​കാ​രം എ​ഐ​സി​സിക്ക് മാ​ത്ര​മെ​ന്ന് കെ.​വി. തോ​മ​സ്

0

എ​റ​ണാ​കു​ളം: ത​ന്നെ പാ​ർ​ട്ടി​യി​ൽനി​ന്നു പു​റ​ത്താ​ക്കാ​ൻ കെ​പി​സി​സി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സ്. താ​ൻ എ​ഐ​സി​സി അം​ഗ​മ​മാ​ണെ​ന്നും ത​ന്നെ പു​റ​ത്താ​ക്കാ​നു​ള്ള അ​ധി​കാ​രം എ​ഐ​സി​സി​ക്കാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ത​നി​ക്കു സ്ഥാ​ന​മാ​ന​ങ്ങ​ള്‍ വെ​റു​തെ കി​ട്ട​ത​ല്ല. ഉ​റ​ങ്ങി​യ​ത് കൊ​ണ്ട​ല്ല ത​നി​ക്കു സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ച​ത്. പാർട്ടിക്കു വേണ്ടി കഷ്ടപ്പട്ടിട്ടു തന്നെയാണ്. ത​ന്നേക്കാ​ള്‍ പ്രാ​യ​മു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​യി​ലു​ണ്ട്. പ​ദ​വി​ക്കു പ്രാ​യ​പ​രി​ധി​യു​ണ്ടെ​ങ്കി​ല്‍ നേ​തൃ​ത്വം പ​റ​യ​ട്ടെ. താ​ന്‍ പോ​കു​ന്ന​തു സി​പി​എം സ​മ്മേ​ള​ന​ത്തി​ന​ല്ല. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ്. പാ​ര്‍​ട്ടി അ​ച്ച​ട​ക്കം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച ശേ​ഷം പാ​ര്‍​ട്ടി​യി​ല്‍നിന്നു പു​റ​ത്താ​ക്കു​മെ​ന്ന ഭീ​ഷ​ണി പാ​ര്‍​ട്ടി നേ​തൃ​ത്വം മു​ഴ​ക്കി. ഞാ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ പെ​ട്ടെ​ന്നു പൊ​ട്ടി​മു​ള​ച്ച​യാ​ള​ല്ല. അ​ച്ച​ട​ക്ക​ത്തോ​ടെ​യാ​ണ് നാ​ളി​തു​വ​രെ ഈ ​പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ന്നി​ട്ടു​ള്ള​ത്. തന്നെ തിരുത തോമ എന്ന് വിളിച്ച് പരിഹസിച്ചു.

പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച എ​ല്ലാ ചു​മ​ത​ല​ക​ളും കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ച്ചു. എ​ന്നി​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ച്ച​ത്. സീ​റ്റ് നി​ഷേ​ധി​ച്ച​പ്പോ​ഴും പാ​ര്‍​ട്ടി​ക്കെ​തി​രാ​യി ഞാ​ന്‍ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. ആ​രോ​ടും അ​ന്നും ഇ​ന്നും സീ​റ്റ് ചോ​ദി​ച്ചു ക​ടും​പി​ടു​ത്ത​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here