എ​ല്ലാ പ​ദ​വി​ക​ളും നേ​ടി; കാ​ണി​ച്ച​ത് ന​ന്ദി കേ​ട്: കെ.​വി. തോ​മ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഉ​ണ്ണി​ത്താ​ൻ

0

ന്യൂ​ഡ​ൽ​ഹി: സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. കെ.​വി. തോ​മ​സ് കാ​ണി​ച്ച​ത് ന​ന്ദി​കേ​ടാ​ണെ​ന്നും കി​ട്ടാ​വു​ന്ന എ​ല്ലാ പ​ദ​വി​ക​ളും നേ​ടി​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​വു​മെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

അ​ധ്യ​ക്ഷ​യെ ധി​ക്ക​രി​ച്ച് പോ​കു​ന്ന​യാ​ള്‍ കോ​ണ്‍​ഗ്ര​സു​കാ​ര​ന​ല്ല. എ​ന്താ​ണ് കെ.​വി. തോ​മ​സ് ഇ​നി ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന് അ​റി​യി​ല്ല. ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി തോ​മ​സി​ന്‍റെ ശ​രീ​രം കോ​ൺ​ഗ്ര​സി​ലും മ​ന​സ് സി​പി​എ​മ്മി​ലു​മാ​ണ്.

സി​പി​എം ച​തി​ക്കു​ഴി​യി​ല്‍ തോ​മ​സ് വീ​ണു. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ കെ.​വി. തോ​മ​സി​ന് ഇ​നി സ്ഥാ​ന​മി​ല്ല. കെ.​വി. തോ​മ​സ് പാ​ർ​ട്ടി​യെ മു​ഴു​വ​ൻ അ​പ​ഹാ​സ്യ​മാ​ക്കി. കെ.​വി. തോ​മ​സ് കോ​ൺ​ഗ്ര​സാ​ണെ​ന്ന് പ​റ​യു​ന്ന​തി​ൽ നാ​ണ​ക്കേ​ടാ​ണ്. ഈ ​പാ​ർ​ട്ടി​ക്കു​ള്ളി​ല് നി​ന്ന് കൊ​ണ്ട് ചാ​ര​പ്പ​ണി ന​ട​ത്തു​ന്ന​വ​ർ ഇ​നി​യു​മു​ണ്ടെ​ങ്കി​ൽ അ​വ​ർ പു​റ​ത്തു​പോ​ക​ണം. എ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സം​ശു​ദ്ധ​മാ​കു​മെ​ന്നും ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here