ഇമ്രാന്റെ ഭാര്യയുടെ സുഹൃത്ത്‌ ഫറാ ഖാന്‍ രാജ്യം വിട്ടു; ലക്ഷം ഡോളറിന്റെ ബാഗുമായി

0

ഇസ്ലാമാബാദ്‌: രാഷ്‌ട്രീയ അസ്‌ഥിരാവസ്‌ഥയ്‌ക്കിടെ അഴിമതി ആരോപണം ഉയര്‍ന്നതോടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറ ഖാന്‍ രാജ്യം വിട്ടു.
90,000 യു.എസ്‌. ഡോളറിന്റെ ബാഗാണ്‌ അവരുടെ കൈവശമുള്ളതെന്നു ഫറ വിമാനത്തിലിരിക്കുന്ന ഒരു ചിത്രം ട്വീറ്റ്‌ ചെയ്‌തുകൊണ്ട്‌ പാകിസ്‌താന്‍ മുസ്ലിം ലീഗ്‌ (നവാസ്‌) നേതാവ്‌ റൊമിന ഖുര്‍ഷിദ്‌ ആലം ആരോപിച്ചതോടെ വിവാദം കനത്തു.
വിമാനത്തിലിരിക്കുന്ന ഫറയുടെ കാല്‍ച്ചുവട്ടില്‍ ഒരു ബാഗ്‌ വച്ചിരിക്കുന്നതു കാണാം. എന്നാല്‍, ചിത്രം പുതിയതാണോ എന്നു വ്യക്‌തമല്ല. ദുബായിലേക്കാണു ഫറ പോയതെന്നാണു കരുതുന്നത്‌. ഇവരുടെ ഭര്‍ത്താവ്‌ നേരത്തേ രാജ്യം വിട്ടിരുന്നു.
സ്വകാര്യ ജെറ്റില്‍ ദുബായി-ലേക്കു പോകാന്‍ 50,000 യുഎസ്‌. മതിയാകുമെന്ന താരതമ്യത്തിലൂടെയാണു പലരും ഫറയുടെ ബാഗിന്റെ മൂല്യത്തില്‍ അതിശയപ്പെടുന്നത്‌. ഇമ്രാന്റെയും മൂന്നാം ഭാര്യയായ ബുഷ്‌റയുടെയും ഒത്താശയോടെ ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റവും നിയമനവും നടത്തിക്കൊടുത്ത്‌ ഫറ മൂന്നു കോടിയിലേറെ ഡോളര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ്‌ ആരോപണം. അധികാരം നഷ്‌ടപ്പെട്ടാല്‍ ഇതുവരെ നടത്തിയ കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയിലാണ്‌ ഇമ്രാനെന്നു മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ മകളും പി.എം.എല്‍-എന്‍. വൈസ്‌ പ്രസിഡന്റുമായ മറിയം നവാസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here