മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് നാല് വയസ്സുകാരന്

0

ബെയ്ജിങ്: ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 (പക്ഷിപ്പനി) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചൈനയിലെ നാലു വയസ്സുള്ള ആൺകുട്ടിക്കാണ് എച്ച്5എൻ8 സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. എച്ച്5എൻ8 മനുഷ്യരിൽ അത്രവേഗം പടർന്നുപിടിക്കില്ലെന്നാണ് ഇവരുടെ ഭാഷ്യം.

2002 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എച്ച്5എൻ8ന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിൽ ഒരിനം നീർപക്ഷികളിലാണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കുതിര, പട്ടി, നീർനായ തുടങ്ങിയവയിലും ഇതേ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യനെ ബാധിച്ചതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here