അബുദാബിയില്‍ വയോധിക മരിച്ചു; മരുമകള്‍ കസ്‌റ്റഡിയില്‍

0

കളമശേരി: അബുദാബിയില്‍ കുടുംബവഴക്കിനിടെ മലയാളി വയോധിക മരിച്ചു. നവവധുവായ മരുമകളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാ(63)ണ്‌ മരണമടഞ്ഞത്‌. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. റൂബിയുടെ മകന്‍ സഞ്‌ജുവിന്റെ ഭാര്യ ഷജനയെയാണു പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.
ഷജനയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ മാതാവിനെ പിടിച്ചുതള്ളുകയും ഭിത്തിയില്‍ തലയിടിച്ചു വീണ്‌ ഉടന്‍ മരിക്കുകയുമായിരുന്നുവെന്നു സഞ്‌ജു പറഞ്ഞു. ഗയാത്തി അല്‍ അന്‍സാരി എക്‌സ്ചേഞ്ച്‌ ജീവനക്കാരനാണ്‌ സഞ്‌ജു. റൂബിയും ഷജനയും അടുത്തിടെയാണ്‌ സന്ദര്‍ശക വിസയില്‍ അബുദാബിയിലെത്തിയത്‌.
സഞ്‌ജു കഴിഞ്ഞ ജനുവരിയിലാണ്‌ വിവാഹിതനായത്‌. ഓണ്‍ലൈനിലൂടെയായിരുന്നു കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം. അബുദാബിയില്‍ എത്തിയശേഷമാണു സഞ്‌ജു ഭാര്യയെ ആദ്യമായി കണ്ടത്‌. രണ്ടു ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്‌ച രാത്രി പ്രശ്‌നം രൂക്ഷമായതായും സഞ്‌ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്‌ച രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. റൂബിയുടെ മൃതദേഹം ബദാസായിദ്‌ ആശുപത്രി മോര്‍ച്ചറിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here