വിവാഹവാഗ്‌ദാനം നല്‍കി പീഡനം, പ്രതിയ്‌ക്ക് മൂന്ന്‌ വര്‍ഷത്തെ തടവ്‌

0

കൊച്ചി: വിവാഹവാഗ്‌ദാനം നല്‍കി പീഡനത്തിനിരായാക്കിയെന്ന ഡോക്‌ടറായ യുവതിയുടെ പരാതിയില്‍ പത്ത്‌ വര്‍ഷത്തിന്‌ ശേഷം പ്രതിയ്‌ക്ക് മൂന്ന്‌ വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടപിള്ളി സ്വദേശിനിയായ ഡോക്‌ടര്‍ നല്‍കിയ പരാതിയിലാണ്‌ ചങ്ങനാശേരി പെരുമണ്ണ സ്വദേശി പ്രശാന്ത്‌.എസ്‌.തോമസിനെ ശിക്ഷിച്ചത്‌. എറണാകുളം സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. തടവ്‌ ശിക്ഷ മൂന്ന്‌ വര്‍ഷമായതിനാല്‍ പ്രതിക്ക്‌ ഉടന്‍ തന്നെ ജാമ്യം ലഭിച്ചു. 2011-12 കാലയളവില്‍ വിവാഹ വാഗ്‌ദാനം നല്‍കി അഞ്ച്‌ തവണ തന്നെ പീഡനത്തിനിരായാക്കിയെന്നാണ്‌ യുവതിയുടെ പരാതി. പ്രണയത്തിലായ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ നിശ്‌ചയിച്ചിരുന്നതായും എന്നാല്‍ പിന്നീട്‌ പ്രതി വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയെന്നുമായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്‌. ചങ്ങനാശേരി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ചാണ്‌ അനേ്വാഷിച്ചത്‌. പിന്നീട്‌ യുവതിയുടെ ആവശ്യപ്രകാരം എറണാകുളത്തേക്ക്‌ കേസ്‌ മാറ്റുകയായിരുന്നു. പ്രതിക്ക്‌ കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച്‌ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന്‌ യുവതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here