കോ​വി​ഡ് പ​രോ​ൾ മ​തി; ത​ട​വു​പു​ള്ളി​ക​ളോ​ട് ജ​യി​ലി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

0

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രോ​ള്‍ ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ത​ട​വു​പു​ള്ളി​ക​ള്‍ ഉ​ട​ന്‍ മ​ട​ങ്ങി​യെ​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​താ​ത് ജ​യി​ലു​ക​ളി​ല്‍ മ​ട​ങ്ങി​യെ​ത്തി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ജ​സ്റ്റീ​സ് എ​ല്‍. നാ​ഗേ​ശ്വ​ര്‍ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പ​രോ​ൾ നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, ടി.​കെ. രാ​ജീ​വ്, കെ.​സി. രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്.

രാ​ജ്യ​ത്ത്എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ര​ക്ഷ ഇ​നി ‍പ്ര​തി​ക​ൾ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here