അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് അനീഷ് രക്ഷപ്പെട്ടത് കാട്ടിലേക്ക്; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

0

തൃശ്ശൂർ: കുടുംബ വഴക്കിനെതുടർന്ന്‌ തൃശ്ശൂർ വെള്ളികുളങ്ങരയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അനീഷിനായുള്ള(30)തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ്‌ മരിച്ചത്

തൃശ്ശൂർ വെള്ളികുളങ്ങര ഇഞ്ചക്കുണ്ട് രാവിലെ എട്ടേ മുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വീടിന് സമീപം മാവിൻ തൈ നടുകയായിരുന്നു ചന്ദ്രിക. അവിടെയെത്തിയ അനീഷും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. മുറ്റത്ത് നട്ട മാവിൻതൈ അനീഷ് പറിച്ചെറിഞ്ഞു. കൈക്കോട്ട് കൊണ്ട് അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. മർദ്ദനമേറ്റ ചന്ദ്രികയും കുട്ടനും റോഡിലൂടെ ഓടി.

LEAVE A REPLY

Please enter your comment!
Please enter your name here