നേതാക്കളെ കാലുമാറ്റി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്ന CPM കുതന്ത്രം ഫലം കാണില്ല; രമേശ് ചെന്നിത്തല

0

കണ്ണൂര്‍: നേതാക്കളെ കാലുമാറ്റി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്ന സിപിഎം കുതന്ത്രം ഫലം കാണില്ലെന്ന് രമേശ് ചെന്നിത്തല. സി.പി.എം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണം മുഖ്യമന്ത്രി ആണെന്നാണ് ഇന്നലെ കെ.വി തോമസ് പറഞ്ഞത്. കേരളത്തിലെ മുഖ്യമന്ത്രി നേതാക്കളെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.

അതേസമയം ഇത്രയും കാലം സ്വീകരിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായി കെ വി തോമസ് പ്രവര്‍ത്തിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹം പോയതില്‍ വിഷമമുണ്ട്. എന്നാല്‍ അതുകൊണ്ടൊക്കെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കാമെന്ന് കരുതുന്നതെങ്കില്‍ അത് നടക്കുന്ന കാര്യമല്ല.

കേരളം കണ്ട ദുര്‍ബലനായ മുഖ്യമന്ത്രി പിണറായി വിജയനെ ഏറ്റവും വലിയവനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇത്തരത്തിലുള്ള സിപിഎം കുതന്ത്രങ്ങളില്‍ ഈ പാര്‍ട്ടി തകര്‍ന്നുപോവില്ലെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here