വിനോദയാത്രക്കിടെ അപകടം; കോട്ടയത്ത് നിന്ന് യാത്ര പോയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

0

കോട്ടയം: കോട്ടയത്ത് നിന്ന് ക‌‌ർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കർണാടകയിലെ മാൽപെയിൽ വച്ചാണ് അപകടം. കടൽത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാ‌‌ർത്ഥികൾ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പാമ്പാടി ഉദയംപേരൂർ മൂലമറ്റം സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here