ഇന്ധനനികുതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവന രാഷ്‌ട്രീയലക്ഷ്യത്തോടെയെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍

0

തിരുവനന്തപുരം: ഇന്ധനനികുതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവന രാഷ്‌ട്രീയലക്ഷ്യത്തോടെയെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍. ആറുവര്‍ഷമായി ഇന്ധനനികുതിയില്‍ ഒരു പൈസ വര്‍ധിപ്പിക്കാത്ത കേരളം നികുതി കുറച്ചില്ലെന്നാണു നിരന്തരം സര്‍ചാര്‍ജ്‌ ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്ന പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്‌. ഇതു സംസ്‌ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്‌. ഒരു നികുതിയുമില്ലാത്തതാണു നല്ലതെന്നാണു തന്റെ അഭിപ്രായം. എന്നാല്‍ വേറേ വരുമാനം വേണമെന്നും ബാലഗോപാല്‍ പരിഹസിച്ചു.
ആറുവര്‍ഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നു മാത്രമല്ല, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ കുറയ്‌ക്കുകയും ചെയ്‌തു. നികുതി കൂട്ടാത്ത അപൂര്‍വം സംസ്‌ഥാനങ്ങളില്‍ ഒന്നാണ്‌ കേരളം. എന്നാല്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്‌താവനയാണു പ്രധാനമന്ത്രി നടത്തിയത്‌. സംസ്‌ഥാനങ്ങളാണു 48% നികുതി പിരിക്കുന്നതെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാല്‍, സെസും മറ്റുമായി കേന്ദ്രമാണു കൂടുതല്‍ പിരിക്കുന്നത്‌. മാത്രമല്ല, സംസ്‌ഥാനങ്ങളുടെയാകെ രക്ഷിതാവാകേണ്ട കേന്ദ്രം നികുതികളില്‍ കയറി പിരിച്ചുകൊണ്ടുപോകുകയാണ്‌. കേന്ദ്രത്തിന്‌ അര്‍ഹതയില്ലാത്ത നികുതിയാണു പിരിക്കുന്നത്‌. ഇത്‌ ഭരണഘടനാലംഘനമാണ്‌. ജി.എസ്‌.ടി. വന്നശേഷം സംസ്‌ഥാനങ്ങള്‍ക്കു സ്വന്തമായി വിഭവസമാഹരണം നടത്താനുള്ള സാഹചര്യമില്ലാതായി- അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here