ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്‍റെ മേല്‍ക്കൂരയില്‍ തീപിടിച്ചു

0

ദുബായ്: ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്‍റെ മേല്‍ക്കൂരയില്‍ തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 18 മിനിറ്റുകൊണ്ട് തീ അണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ദുബായിലെ ഡൗണ്‍ ടൗണ്‍ ഏരിയയില്‍ കനത്ത കറുത്ത പുക പടരുന്നതായി ഓപ്പറേഷന്‍ റൂമിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സബീല്‍, അല്‍ റാഷിദിയ, ബര്‍ഷ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലിന്‍റെ മേല്‍ക്കൂരയിലെ നിരവധി എയര്‍കണ്ടീഷണറുകള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങള്‍ ഹോട്ടലിലെ ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചിരുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here