വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ തോ​റ്റു; ഓ​സീ​സ് സെ​മി​യി​ൽ

0

ഓ​ക്‌ലൻഡ്: വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം തോ​ൽ​വി. ഓ​സ്ട്രേ​ലി​യ​യോ​ട് ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. അ​തേ​സ​മ​യം ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് ഓ​സീ​സ് സെ​മി​ഫൈ​ന​ലി​ൽ എ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി.

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജ് (68), യാ​സ്തി​ക ഭാ​ട്ടി​യ (59), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (57) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ൽ 277 റ​ണ്‍​സ് നേ​ടി. എ​ന്നാ​ൽ മെ​ഗ് ലാ​നിം​ഗ് (97), അ​ലീ​സ ഹീ​ലി (72) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ മൂ​ന്ന് പ​ന്തു​ക​ൾ ബാ​ക്കി നി​ർ​ത്തി ഓ​സീ​സ് വി​ജ​യം കൊ​യ്തു.

ഫോം ​ന​ഷ്ട​മാ​യ ഓ​ൾ​റൗ​ണ്ട​ർ ദീ​പ്തി ശ​ർ​മ​യെ പു​റ​ത്തി​രു​ത്തി​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. സ്മൃ​തി മ​ന്ദാ​ന (10), ഷ​ഫാ​ലി വ​ർ​മ (12) എ​ന്നി​വ​രെ തു​ട​ക്ക​ത്തി​ലെ ന​ഷ്ട​മാ​യ ഇ​ന്ത്യ​യ്ക്ക് മി​ഥാ​ലി-​യാ​സ്തി​ക സ​ഖ്യ​മാ​ണ് മി​ക​ച്ച അ​ടി​ത്ത​റ​യു​ണ്ടാ​ക്കി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 130 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഹ​ർ​മ​ൻ​പ്രീ​ത്-​പൂ​ജ വ​സ്ത്രാ​ക്ക​ർ കൂ​ട്ടു​കെ​ട്ടാ​ണ് സ്കോ​ർ 275 ക​ട​ത്തി​യ​ത്. പൂ​ജ 28 പ​ന്തി​ൽ 34 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഓ​സീ​സി​നാ​യി ഡാ​ർ​സി ബ്രൗ​ണ്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​സീ​സി​ന് ല​ഭി​ച്ച​ത്. അ​ലീ​സ ഹീ​ലി​യും റേ​ച്ച​ൽ ഹെ​യി​ൻ​സും ചേ​ർ​ന്ന് 121 റ​ണ്‍​സ് കൂ്ടി​ച്ചേ​ർ​ത്തു. 43 റ​ണ്‍​സ് നേ​ടി​യ ഹെ​യി​ൻ​സ് വീ​ണ​തി​ന് പി​ന്നാ​ലെ വ​ന്ന മെ​ഗ് ലാ​നിം​ഗ് മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. 13 ബൗ​ണ്ട​റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലാ​നിം​ഗ് 97-ൽ ​എ​ത്തി​യ​ത്. ബെ​ത്ത് മൂ​ണി (പു​റ​ത്താ​കാ​തെ 30), എ​ല്ലി​സ് പെ​റി (28) എ​ന്നി​വ​രും തി​ള​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here