അമേരിക്കയില്‍ വീണ്ടും വെടിവയ്പ്

0

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. കാര്‍ ഷോയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അര്‍ക്കാന്‍സസിലാണ് സംഭവം. കാര്‍ ഷോ നടക്കുന്ന വേദിക്ക് പുറത്താണ് സംഭവം നടന്നത്. അജ്ഞാതന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ അമേരിക്കന്‍ സമയം രാത്രി 7.25നായിരുന്നു സംഭവം നടന്നത്. ആരാണ് നിറയൊഴിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply