മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തുന്ന മോട്ടർ ബൈക്ക് യാത്രയ്ക്കു തുടക്കമായി

0

ലണ്ടൻ ∙ മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് സദ്ഗുരു ജഗ്ഗി വാസുദേവ്( 64) നടത്തുന്ന മോട്ടർ ബൈക്ക് യാത്രയ്ക്കു തുടക്കമായി. 100 ദിനം കൊണ്ട് 27 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിക്കുന്ന ‘സേവ് സോയിൽ’ പ്രചാരണത്തിന്റെ ഭാഗമായുള്ള യാത്ര ലണ്ടൻ പാർലമെന്റ് ചത്വരത്തിലാണ് ഫ്ലാഗ് ഓഫ് ചെയ്തത്.ബിഎംഡബ്ല്യു കെ1600 ജിടി ബൈക്കിലാണ് യാത്ര.

‘യൂറോപ്പിന്റെ പലഭാഗങ്ങളിലും ഇപ്പോൾ മഞ്ഞു പെയ്തുകൊണ്ടിരിക്കയാണ്. ഈ പ്രായത്തിൽ ഇതൊരു ഉല്ലാസയാത്രയല്ല. മണ്ണു സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കാൽ നൂറ്റാണ്ടായി ഞാൻ സംസാരിക്കുന്നു. എല്ലാ രാജ്യങ്ങളിലും അനുകൂല നയം ഉണ്ടായെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ. 20 വർഷത്തിനിടെ ലോകമാകെ 3 ലക്ഷം കർഷകർ ജീവനൊടുക്കി. ഇനിയെങ്കിലും നാം പ്രവർത്തിച്ചേ മതിയാവൂ.’– യാത്ര തുടങ്ങുംമുൻപ് സദ്ഗുരു പറഞ്ഞു. ഇന്ത്യയുടെ 75– ാം സ്വാതന്ത്ര്യ വാർഷികം പ്രമാണിച്ച് 75 ദിവസംകൊണ്ട് ഡൽഹിയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply