റഷ്യൻ പട്ടാളം ആക്രമണം തുടങ്ങിയശേഷം യുക്രെയ്നിൽനിന്നു പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി അതിർത്തിരാജ്യമായ പോളണ്ട് അറിയിച്ചു

0

വാർസോ: റഷ്യൻ പട്ടാളം ആക്രമണം തുടങ്ങിയശേഷം യുക്രെയ്നിൽനിന്നു പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി അതിർത്തിരാജ്യമായ പോളണ്ട് അറിയിച്ചു. വെള്ളിയാഴ്ച 35,000 പേരാണ് പോളണ്ടിൽ അഭയം തേടിയത്. മുൻ ദിവസത്തേക്കാൾ 6.4 ശതമാനം കുറവാണിത്. ശനിയാഴ്ച രാവിലെയോടെ 6,100 പേരാണ് എത്തിയത്.

യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം 22 ല​​​ക്ഷം യു​​​ക്രെ​​​യ്ൻ​​​കാ​​​രാ​​​ണ് പോ​​​ള​​​ണ്ടി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത്. ഇ​​​തി​​​ൽ പ​​​കു​​​തി​​​യി​​​ൽ താ​​​ഴെ​​​ പേ​​​ർ പോ​​​ള​​​ണ്ടി​​​ൽ​​​നി​​​ന്നു പോ​​​യി. മൂ​​​ന്നു ല​​​ക്ഷം പേ​​​ർ തി​​​രി​​​ച്ച് യു​​​ക്രെ​​​യ്നി​​​ലേ​​​ക്കാ​​​ണു പോ​​​യ​​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here