ലസിത് മലിംഗ രാജസ്ഥാൻ റോയൽസിലേക്ക്

0

ജയ്പൂർ: ശ്രീലങ്കൻ മുൻ താരം ലസിത് മലിംഗ വീണ്ടും ഐപിഎല്ലിലേക്ക്. മുംബൈ ഇന്ത്യൻസിനായി ദീർഘകാലം കളിച്ച മലിംഗ ഇത്തവണ പരിശീലകനായാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. രാജസ്ഥാൻ റോയൽസ് താരത്തെ പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ചു.

ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വോട്ടക്കാരനായ മലിംഗ ഒൻപത് സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചു. 2018 സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ ബൗളിംഗ് മെന്‍ററായും പ്രവർത്തിച്ചു.

അടുത്തിടെ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ശ്രീലങ്കൻ ടീമിന്‍റെ ബൗളിംഗ് പരിശീലകനായും മലിംഗ ഉണ്ടായിരുന്നു. ലങ്കൻ മുൻ താരം കുമാർ സംഗക്കാരയാണ് റോയൽസിന്‍റെ മുഖ്യപരിശീലകൻ.

LEAVE A REPLY

Please enter your comment!
Please enter your name here