ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം മാ​റ്റി

0

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം മാ​റ്റി​യ​ത്. ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ച് വ​രെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച അ​ദ്ദേ​ഹം യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here