ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് 26കാരിയെ ഉന്നത ജാതിക്കാരയവര്‍ ബലാത്സംഗം ചെയ്തു

0

ജയ്പൂര്‍: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് 26കാരിയെ ഉന്നത ജാതിക്കാരയവര്‍ ബലാത്സംഗം ചെയ്തു. തലസ്ഥാനനഗരമായ 250 കിലോമീറ്റര്‍ അകലെ ധോല്‍പ്പൂരിലാണ് സംഭവവം.

കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭൂമിതര്‍ക്കത്തിന്റെ പേരില്‍ യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും ആറംഗസംഘം തടഞ്ഞുവച്ചു. തുടര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു.കൂടാതെ ഇവര്‍ തോക്കിന്റെ പാത്തികൊണ്ടുമര്‍ദ്ദിക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഇവരുടെ മര്‍ദ്ദനം സഹിക്കാനാവാതെ ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടതായും കുട്ടികള്‍ക്ക് മുന്നില്‍വച്ച് തോക്ക് ചൂണ്ടി രണ്ട് പേര്‍ തന്നെ ബലാത്സംഗം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ വിജയ്കുമാര്‍ സിങ്ങ് പറഞ്ഞു.

സംഭവത്തിന് ശേഷം ആറ് പ്രതികളും ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here