അടുത്ത അധ്യയനവര്‍ഷം മുതല്‍ ആറ് മുതല്‍ പന്ത്രണ്ട് ക്ലാസുകളില്‍ ഭഗവദ്ഗീത നിര്‍ബന്ധിതപാഠ്യവിഷയമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

0

അഹമ്മദാബാദ്: അടുത്ത അധ്യയനവര്‍ഷം മുതല്‍ ആറ് മുതല്‍ പന്ത്രണ്ട് ക്ലാസുകളില്‍ ഭഗവദ്ഗീത നിര്‍ബന്ധിതപാഠ്യവിഷയമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. വിദ്യാഭ്യാസവകുപ്പിന്റെ ബജറ്റ് വിഹിതം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ വകുപ്പ് മന്ത്രി ജിതുവാഗാനിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്. ക്ലാസുകളിലെ കുട്ടികളെ ഭഗവദ് ഗീതയുടെ തത്വങ്ങളും മൂല്യങ്ങളും പഠിപ്പിക്കും. കുട്ടികളെ ആധുനികവും പൗരാണികവുമായ സംസ്‌കാരം പഠിപ്പിക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്‌കാരത്തെക്കുറിച്ച് അറിയാനും അഭിമാനിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കുട്ടികളെ ഗീതാ പരിജ്ഞാനത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും പഠിക്കാന്‍ പ്രാപ്തമാക്കുന്നതിന് ഗീതയെക്കുറിച്ചുള്ള പ്രസംഗ മല്‍സരം, ഗാനം, സാഹിത്യ മല്‍സരം എന്നിവ സര്‍ക്കാര്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, ഓഡിയോ-വീഡിയോ സിഡികള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here