യു എ ഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങി

0

ദുബൈ: യു എ ഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങി. ഇന്ത്യക്കാരടക്കം 30 പേരുണ്ടായിരുന്ന ചാരക്കുകപ്പൽ രാവിലെയുണ്ടായ കൊടുങ്കാറ്റിൽ പെട്ടാണ് മുങ്ങിയത്. രണ്ട് പേരൊഴികെ ബാക്കിയുള്ളവരെ രക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇറാനിലെ അസലൂയ തീരത്താണ്​ സംഭവം. യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ സൽമി 6 എന്ന കപ്പലാണ്​ മുങ്ങിയത്​. 16 പേ​രെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 11 പർക്ക്​ ജീവൻ രക്ഷ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്​. ഒരാളെ സമീപത്തെ ടാങ്കറാണ്​ രക്ഷപെടുത്തിയത്​. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ്​ കപ്പലിലുള്ളത്​.

ഇന്ത്യ, പാകിസ്താൻ, സുഡാൻ, ഉഗാണ്ട, താൻസാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളുമായി ഇറാഖിലെ ഉമ്മു ഖസറിലേക്ക് പോയതാണ് കപ്പൽ.

LEAVE A REPLY

Please enter your comment!
Please enter your name here