യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യൻ സേനയുടെ ടാങ്കുകളിൽ വലിയ അക്ഷരത്തിൽ ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ സെഡ് ’ എന്നെഴുതിയിരിക്കുന്നത് എന്തിനാണ് ?

0

യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യൻ സേനയുടെ ടാങ്കുകളിൽ വലിയ അക്ഷരത്തിൽ ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ സെഡ് ’ എന്നെഴുതിയിരിക്കുന്നത് എന്തിനാണ് ? റഷ്യൻ അക്ഷരമാലയിൽ സെഡ് എന്ന അക്ഷരമില്ല എന്നതാണു രസകരം. ശത്രുരാജ്യത്തിന്റെ യുദ്ധവാഹനങ്ങളിൽ നിന്നു വേർതിരിച്ചറിയുന്നതിനാണു റഷ്യ ടാങ്കുകളിലും വാഹനങ്ങളിലും സെഡ് എന്നെഴുതിയിരിക്കുന്നതെന്നു സൈനിക വിദഗ്ധർ വിശദീകരിക്കുന്നു.
യുക്രെയ്നും റഷ്യയും അയൽരാജ്യങ്ങളായതിനാൽ യുദ്ധവാഹനങ്ങൾക്കു ചില സാമ്യമുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്വന്തംസേന പരസ്പരം ആക്രമിക്കുന്ന സംഭവങ്ങൾവരെ ഉണ്ടായേക്കാം. എന്നാൽ, ഓരോ യുദ്ധമേഖലകളിലും വിന്യസിച്ചിരിക്കുന്ന വാഹനങ്ങൾ തിരിച്ചറിയുന്നതിനാണ് ഇത്തരമെഴുത്തെന്നാണു മറ്റൊരു വാദം. യുദ്ധമുന്നേറ്റത്തെ അളക്കാൻ ഇതുവഴി കഴിയും. സെ‍‍‍ഡ് എന്ന അക്ഷരം പല രീതിയിൽ ചതുരത്തിലും കള്ളികളിലുമായി ടാങ്കുകളിൽ എഴുതിയിട്ടുണ്ട്.

Leave a Reply