യുക്രെയ്നിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ പ്രമേയം

0

ജനീവ: യുക്രെയ്നിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.

ഇ​ന്ത്യ ഉ​ൾ​പ്പ​ടെ 35 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ വി​ട്ടു​നി​ന്നു. റ​ഷ്യ, ബെ​ലാ​റൂ​സ്, വ​ട​ക്ക​ൻ കൊ​റി​യ, സി​റി​യ, എ​റി​ത്രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത​ത്. ഇ​ന്ത്യ​ക്ക് പു​റ​മേ ഇ​റാ​നും ചൈ​ന​യും പാ​ക്കി​സ്ഥാ​നും വോ​ട്ടെ​ടു​പ്പി​ൽ വി​ട്ടു​നി​ന്നു.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​യ​ത്തി​ലും ഇ​ന്ത്യ വി​ട്ടു​നി​ന്നി​രു​ന്നു. 15 അം​ഗ സ​മി​തി​യി​ൽ ഇ​ന്ത്യ​യോ​ടൊ​പ്പം ചൈ​ന​യും യു​എ​ഇ​യും വി​ട്ടു​നി​ന്നു.

Leave a Reply