യുദ്ധത്തിനുശേഷം രാജ്യം പുനര്‍നിര്‍മിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന്‌ യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി

0

കീവ്‌: യുദ്ധത്തിനുശേഷം രാജ്യം പുനര്‍നിര്‍മിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന്‌ യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍ പൂര്‍ണമായി റഷ്യന്‍ സൈന്യം പിടിച്ചെടുത്താല്‍ പ്രതിരോധത്തിന്റെ അടുത്ത ഘട്ടം വരുമെന്നും അദ്ദേഹം സൂചന നല്‍കി.
“നമ്മുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നമുക്ക്‌ നഷ്‌ടപ്പെടാനില്ല. എല്ലാ വീടുകളും തെരുവുകളും നഗരങ്ങളും പുനര്‍നിര്‍മിക്കും. ഞങ്ങള്‍ റഷ്യയോടു പറയുന്നു, നഷ്‌ടപരിഹാരം, സംഭാവന തുടങ്ങിയ വാക്കുകളെക്കുറിച്ച്‌ പഠിക്കൂ. ഞങ്ങളുടെ രാജ്യത്തിനും യുക്രൈന്‍ ജനതയ്‌ക്കാകെയും എതിരായി നിങ്ങള്‍ ചെയ്‌തതിനു നിങ്ങള്‍ നഷ്‌ടപരിഹാരം നല്‍കേണ്ടിവരും”- സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ സേനയെ ചെറുക്കാന്‍ രാജ്യാന്തര സഖ്യകക്ഷികളില്‍നിന്ന്‌ ദിവസേന ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ്‌ വ്യക്‌തമാക്കി. അതേസമയം, തെക്കന്‍ യുക്രൈനിലെ കഴ്‌സണിലുള്ള കരിങ്കടല്‍ തുറമുഖം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. തന്ത്രപ്രധാന തുറമുഖനഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞതായാണു റിപ്പോര്‍ട്ട്‌.

Leave a Reply