മരിയുപോളിൽ ആയിരം യുക്രേനിയൻ സൈനികർ കീഴടങ്ങിയെന്നു റഷ്യ

0

മോസ്കോ: ഒരു മാസത്തിലേറെയായി റഷ്യൻ സൈന്യം ഉപരോധം ഏർപ്പെടുത്തി ആക്രമണം തുടരുന്ന മരിയുപോളിൽ ആയിരത്തിലേറെ യുക്രേനിയൻ സൈനികർ കീഴടങ്ങിയതായി റഷ്യയുടെ അവകാശവാദം.

കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ നഗരമാണ് മരിയുപോൾ. ഒരു മാസത്തിലേറെയായി റഷ്യൻ സൈന്യം ഇവിടെ ആയിരത്തിലധികം യുക്രേനിയൻ സൈനികരെ ഉപരോധിച്ചു വരികയായിരുന്നു.

ഇവർ ബുധനാഴ്ച കീഴടങ്ങിയതായിട്ടാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മരിയുപോൾ നഗരത്തിൽ… 36-ാമത് മറൈൻ ബ്രിഗേഡിലെ 1,026 യുക്രേനിയൻ സൈനികർ സ്വമേധയാ ആയുധം താഴെ വച്ചു കീഴടങ്ങിയെന്നു മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply