പ്രവാസികൾക്ക് ഇനി യുഎഇയിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം; മലയാളികളുടെ മുമ്പിൽ അവസരങ്ങളുടെ മഹാ പ്രളയം

0

മലയാളികളായ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യുഎഇ. രാജ്യത്ത് വാണിജ്യ വ്യവസായ രം​ഗങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഇതോടെ യുഎഇയിൽ വിദേശ പൗരന്മാർക്ക് സമ്പൂർണ ഉടമസ്ഥതയിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം. അടുത്ത മാസം മുതൽ 1105 വ്യവസായ വാണിജ്യ വ്യാപാര മേഖലകളിൽ ഏതൊരു വിദേശ പൗരനും സ്വന്തം സ്ഥാപനം റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങാം.

വൻ വികസനം ലക്ഷ്യമാക്കി യു.എ.ഇയിലെ കമ്പനി നിയമങ്ങളിലും വിസാ നിയമങ്ങളിലും മാറ്റങ്ങൾ വരുത്തി നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങൾ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർക്ക് പ്രതീക്ഷ പകരുന്നു. ഈയിടെ അന്തരിച്ച യു.എ.ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഏറ്റവും സുപ്രധാനമായ ഭരണപരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഇത്. യു.എ. ഇ യുടെ പിന്നാലെ സൗദി അറേബ്യയും ബഹ്റിനും ഇതേ നിയമം നടപ്പാക്കാനൊരുങ്ങുകയാണ്. മറ്റ് ജി.സി.സി രാജ്യങ്ങളും പുതിയ നിയമ നിർമാണത്തിനൊരുങ്ങുമ്പോൾ മലയാളികളുടെ മുമ്പിൽ അവസരങ്ങളുടെ പ്രളയമാണുണ്ടാകാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ അനന്തസാധ്യതകൾ സ്വപ്നം കാണുന്നവർക്ക് ഒരു സുവർണ്ണാവസരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here