താരകങ്ങളെപ്പോലെയാണ് ദുബായ് പ്രകാശിക്കുന്നത് : ബഹിരാകാശ ചിത്രം പങ്കുവച്ച് സുൽത്താൻ അൽനെയാദി

0

വൈശാഖ് നെടുമല

ദുബായ്: യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽനെയാദി ബഹിരാകാശത്തെ ഇന്റർനാഷണൽ സ്പേസ് സെന്ററിൽ നിന്നുമുള്ള ദുബായിയുടെ ചിത്രം പങ്കുവച്ചു. ദുബായിയുടെ രാത്രി ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

തീരപ്രദേശത്തുള്ള ദുബായിയുടെ പാം ജുമൈറ വളരെ മനോഹരമായി ചിത്രത്തിൽ കാണാനാകും. ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ അകലെയായിട്ടെടുത്ത ചിത്രമാണ് ഇത്. രാത്രിയിൽ താരകങ്ങൾ തിളങ്ങുന്നത് പോലെയാണ് തന്റെ ദുബായ് പ്രകാശിക്കുന്നതെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു.

ദുബായ് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മെഹമ്മദ് റാഷിദ് അൽ മക്തും ചിത്രത്തെ പ്രശംസിച്ചു. ദുബായ് കൈവരിച്ച മാസ്മരിക നേട്ടങ്ങളാണ് ഈ വിദൂര ദൃശ്യത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ സുൽത്താൻ അൽനെയാദി ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വ്യക്തിയായി ഇതിനോടകം മാറി.

LEAVE A REPLY

Please enter your comment!
Please enter your name here