ദുബൈയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിൽ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു.
പഞ്ചാബ് സ്വദേശിയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് – പ്രസന്നൻ. മാതാവ് – ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും നാട്ടിലാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ഹംപാസ് പ്രതിനിധി അലി മുഹമ്മദ് പറഞ്ഞു.