ഭര്‍ത്താവിനെയും മൂന്ന് ആണ്മക്കളെയും അനന്തരവനെയും ദാരുണമായി കൊലപ്പെടുത്തിയ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്.
ആല്‍വാര്‍ സ്വദേശിനി സന്ധ്യ, കാമുകനും ബന്ധുവുമായ ഹാനുമാന് എന്നിവരെയാണ് അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി(നമ്പര്‍ 2) രേണു ശ്രീവാസ്തവ ശിക്ഷിച്ചത്. 2017 ഒക്ടോബര്‍ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ യുവതിയും കാമുകനും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കൊലകള്‍ നടത്തിയത്. യുവതിയുടെ ഭര്‍ത്താവ് ബന്‍വാരി ലാല്‍(45), മൂന്ന് ആണ്മക്കള്, ഒരു അനന്തരവന് എന്നിവരെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തന്നേക്കാള്‍ പത്തു വയസു കുറവുള്ള ഹാനുമാനുമായി സന്ധ്യ അവിഹിതബന്ധം പുലര്‍ത്തിയിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ഇരുവരും ചേര്‍ന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതിയുടെ ഭര്‍ത്താവിനെയും മക്കളെയും അനന്തരവനെയും കൊലപ്പെടുത്തിയതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു