കൊച്ചി: കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ലീഗില്‍ തുടരുമെന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാനേജ്മെന്റ്. അമ്മയുമായുള്ള (അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് സി3( സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്) യുമായി പുതിയ കരാര്‍ ഉണ്ടാക്കി മുന്നോട്ട് പോകാന്‍ ടീം തീരുമാനിക്കുകയായിരുന്നുവെന്ന് സെലിബ്രിറ്റി ലീഗ് സ്ഥാപകന്‍ വിഷ്ണു വര്ധന് ഇന്ദൂരി പറഞ്ഞു.
പ്രതിഭകളുടെ നിരയുമായെത്തിയ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സഹ ഉടമ മോഹന്‍ലാല്‍ ആണെന്നും കേരള സ്ട്രൈക്കേഴ്സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
കേരള സ്ട്രൈക്കേഴ്സിനെയും കളിയുടെ സ്പിരിറ്റിനെയും വീഴ്ത്താന്‍ കുറച്ചു കുബുദ്ധികള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. ക്രിക്കറ്റിനും സിനിമാ പ്രേമികള്‍ക്കും ഒരുപോലെ കൂടുതല്‍ ആവേശകരമായ മത്സരങ്ങള്‍ സമ്മാനിക്കുവാന്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വരികയാണ്.
ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.